നീ ഇപ്പോഴും ചെറിയ കുട്ടിയാനെന്ന്
എല്ലാവരുംപറഞ്ഞിരുന്നു.
പക്ഷെ,ഇപ്പോള് ഞാനും മുതിറ്ന്നു തുടങ്ങി.
ഒച്ചയില്ലാതെ ചിരിക്കാനും
മിഴി നിറയാതെ കരയാനും
ഞാന് പഠിച്ചു.
കണ്ടില്ലെന്ന് നടിക്കാനും ഒളിച്ചുവെക്കാനും
കേട്ടില്ലെന്ന് വെക്കാനും പറയാതിരിക്കാനും
മുതിരുവാന് ഇനിയുമെത്ര
കള്ളത്തരങ്ങള്പഠിക്കണമെന്നാവോ
Subscribe to:
Post Comments (Atom)

No comments:
Post a Comment