വരികള്

തോന്നലുകളില‍്‍ ചിലത് കവിതയാകുന്നു

Wednesday, April 14, 2010

ഒടുക്കം

വഴിപിരിയുന്നു നാമീ സന്ധ്യയില്
ഇനി നടക്ക നാമേകരായ്
ബാദ്ധ്യതയുടെ ഭാരങ്ങളേതുമില്ലാതെ..
ഓറ്മ്മകളേ പിനവിളി വിളിക്കാതെ
നിഴലുകളേ പിന്തുടരാതെ....
ഈ വഴികള് ഒരിക്കലും
കൂട്ടിമുട്ടാതിരിക്കട്ടെ.....

Saturday, March 27, 2010

കവിത

ഒഴിഞ്ഞ മുറിയില് ഒറ്റക്കിരുന്ന് എഴുതുന്നതല്ല
കവിത.
ജീവിതത്തിന്റെ തിരക്കിനിടയിലെപ്പോഴോ
മനസില് കുറിച്ചിടുന്നതാണത്

പഠനം

നീ ഇപ്പോഴും ചെറിയ കുട്ടിയാനെന്ന്
എല്ലാവരുംപറഞ്ഞിരുന്നു.
പക്ഷെ,ഇപ്പോള് ഞാനും മുതിറ്ന്നു തുടങ്ങി.
ഒച്ചയില്ലാതെ ചിരിക്കാനും
മിഴി നിറയാതെ കരയാനും
ഞാന് പഠിച്ചു.
കണ്ടില്ലെന്ന് നടിക്കാനും ഒളിച്ചുവെക്കാനും
കേട്ടില്ലെന്ന് വെക്കാനും പറയാതിരിക്കാനും
മുതിരുവാന് ഇനിയുമെത്ര
കള്ളത്തരങ്ങള്പഠിക്കണമെന്നാവോ

Wednesday, March 24, 2010

ദൈവത്തെ തേടി


ഞാന് ദൈവത്തെ തേടി ഇറങ്ങിയതായിരുന്നു.
പള്ളികളും അംബലങ്ങളും വൃഥാ കയറിയിറങ്ങി.
ഒടുവില് തെരുവിനെറ ഒരു കോണില് വെച്ചാണ് ദൈവത്തെ കണ്ടു മുട്ടിയത്.
ദൈവം ഭക്തരെ തേടിയിറഹ്ഹിയതായിരുന്നു.

ബന്ധങ്ങള്

ആരാണ് ബന്ധങ്ങളെ നിറ്വചിച്ചത്
ആരാണ് അവക്ക് അതിരുകള് കല്പിച്ചത്
നീ എനിക്കാരാണ്
ഞാന് നിന്രെ ആരാണ്